Saturday, June 6, 2020

GK Quiz (Malayalam)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന മലയാളസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Malayalam that will help you to prepare for class tests and other competitive exams.)


ക്കം-2
1.  പ്രളയാനന്തരം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകമേത്?
2. ''നമുക്കു നാമേ പണിവതു നാകം 
   നരകവുമതുപോലെ''- ഈ വരികള്‍ ആരുടേതാണ്?
3. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?
4. മലയാളത്തിലെ ആദ്യത്തെ പത്രമേതാണ്?
5. 'കുറ്റവും ശിക്ഷയും' എന്ന നോവല്‍ എഴുതിയതാര്?
6. മൂര്‍ത്തിദേവി അവാര്‍ഡിന് മലയാളത്തില്‍നിന്ന് ആദ്യമായി അര്‍ഹത നേടിയതാര്?
7. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം ഏതാണ്?
8. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരാണ്?
9. 'കുചേലവൃത്തം വഞ്ചിപ്പാട്ടി'ന്റെ വൃത്തമേതാണ്?
10. സ്വകാര്യമേഖലയില്‍ തുടക്കമിട്ട ആദ്യത്തെ മലയാളം ടെലിവിഷന്‍ ചാനല്‍ ഏതാണ്?

1. പ്രളയാക്ഷരങ്ങള്‍
2. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
3. ജോസഫ് മുണ്ടശ്ശേരി
4. രാജ്യസമാചാരം
5. ദസ്തയേവ്‌സ്‌കി
6. അക്കിത്തം
7. സംക്ഷേപവേദാര്‍ഥം
8. സര്‍ദാര്‍ കെ. എം. പണിക്കര്‍
9. നതോന്നത
10. ഏഷ്യാനെറ്റ്


ക്കം-1
1. എം.ടി. വാസുദേവന്‍നായരും എന്‍. പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍ ഏതാണ്?
2. കെ.ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
3. 'ഇന്ത്യന്‍ ഷേക്‌സ്പിയര്‍' എന്നറിയപ്പെടുന്നതാര്?
4. എം.ടി. വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ നായകന്‍ മഹാഭാരതത്തിലെ ഏതു 
കഥാപാത്രമാണ്? 
5. മലയാളത്തിലെ ആദ്യ പ്രേതസിനിമ ഏതാണ്?
6. 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിന്റെ കര്‍ത്താവ്?
7. ഭരത്‌ഗോപിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഏത് ചിത്രത്തിലെ അഭിനയത്തി
നാണ്?
8. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നാണ് 'മതിലുകള്‍.' ഈ സിനിമ ഏതു പ്രശസ്ത സാഹിത്യകാരന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്?
9. മലയാളത്തിലെ ആദ്യനോവല്‍ ഏതാണ്?
10. 'പാട്ടബാക്കി' എന്ന നാടകം രചിച്ചതാര്?
1. അറബിപ്പൊന്ന്
2. ആരാച്ചാര്‍
3. കാളിദാസന്‍
4. ഭീമന്‍
5. ഭാര്‍ഗവീനിലയം
6. ഉറൂബ് (പി. സി. കുട്ടികൃഷ്ണന്‍)
7. കൊടിയേറ്റം
8. വൈക്കം മുഹമ്മദ് ബഷീര്‍
9. കുന്ദലത
10. കെ. ദാമോദരന്‍

4 comments:

  1. എല്ലാ പതിപ്പിലും ഒരേ ചോദ്യങ്ങളാണ്
    അത് മാറ്റം വരുത്തണം

    ReplyDelete
  2. എല്ലാ പതിപ്പിലും ഒരേ ചോദ്യങ്ങളാണ്
    അത് മാറ്റം വരുത്തണം

    ReplyDelete

  SSLC March 2021, 2022 Question Papers & Answers