Monday, August 19, 2019

GK Quiz (Malayalam)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന മലയാളസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Malayalam that will help you to prepare for class tests and other competitive exams.)

1. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?
2. മജീദ്, സുഹ്‌റ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ  ഏത് കൃതിയിലേതാണ്?
3. 'മിസൈല്‍മാന്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാര്?
4. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എഴുതിയ മഹാകാവ്യം?
5. 'വയലാര്‍ ഗര്‍ജിക്കുന്നു' എന്ന കൃതി ആരുടേതാണ്?
6. ഇന്നസെന്റിന്റെ ആത്മകഥയുടെ പേരെന്ത്?
7. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ റൊമാങ് റൊളാങിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത കൃതി?
8. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
9. എസ്. എന്‍. ഡി. പി.യുടെ ആദ്യ സെക്രട്ടറി? 
10. ജീവിതത്തില്‍ നിരവധി പരാജയങ്ങള്‍ നേരിട്ടശേഷം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി മാറിയ വ്യക്തി?



1. ശ്രീനാരായണഗുരു
2. ബാല്യകാലസഖി
3. എ. പി. ജെ. അബ്ദുല്‍കലാം
4. ഉമാകേരളം
5. പി. ഭാസ്‌കരന്‍
6. ചിരിക്കു പിന്നില്‍
7. ജീന്‍ ക്രിസ്റ്റഫ്
8. ചെമ്പഴന്തി
9. കുമാരനാശാന്‍
10. എബ്രാഹം ലിങ്കണ്‍

1. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?
2. ''വെളിച്ചം ദുഃഖമാണുണ്ണീ, 
   തമസ്സല്ലോ സുഖപ്രദം'' - ഈ വരികള്‍ ആരുടേതാണ്?
3. 'കയര്‍' എന്ന നോവലിന്റെ കര്‍ത്താവ്?
4. 'നന്തനാര്‍' എന്ന തൂലികാനാമത്തില്‍  അറിയപ്പെടുന്നത്?
5. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ  'അഗ്നിസാക്ഷി' എന്ന നോവല്‍ എഴുതിയതാര്?
6. 'കേരളപാണിനി' എന്നറിയപ്പെടുന്നതാരാണ്?
7. 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സാഹിത്യകാരന്‍?
8. 'രാത്രിമഴ' എന്ന കവിത എഴുതിയത് ആരാണ്?
9. 'ആനവാരി രാമന്‍നായര്‍' എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
10. 'കേരള സ്‌കോട്ട്' എന്നറിയപ്പെടുന്നതാരാണ്?
1. ബാലാമണിയമ്മ
2. അക്കിത്തം അച്യുതന്‍ നമ്പൂതിരി
3. തകഴി ശിവശങ്കരപ്പിള്ള
4. പി. സി. ഗോപാലന്‍
5. ലളിതാംബിക അന്തര്‍ജനം
6. എ. ആര്‍. രാജരാജവര്‍മ്മ
7. എം. മുകുന്ദന്‍
8. സുഗതകുമാരി
9. വൈക്കം മുഹമ്മദ് ബഷീര്‍
10. സി. വി. രാമന്‍പിള്ള

17 comments:

  SSLC March 2021, 2022 Question Papers & Answers